ship

കൊച്ചി: കൊച്ചി കപ്പൽ നിർമാണ ശാലയുടെ സ്‌പെഷ്യൽ വെണ്ടർ ഡെവലപ്‌മെന്റ് പരിപാടിയുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും (ഫിക്കി) കൊച്ചിൻ ഷിപ്പ്‌യാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.സി / എസ് . ടി സംരംഭകർക്കും വനിതാ സംരംഭകർക്കുമായി 6ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കടവന്ത്ര ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിന് സമീപമുള്ള എം.ഇ.ടി.ഐ ഹാളിൽ ഏകദിന ബോധവത്കരണ ശില്പശാല സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. രജിസ്‌ട്രേഷൻ സൗജന്യമായിരിക്കും. വിവരങ്ങൾക്ക് : 98 95 39 22 75, 04 84 40 58 04 1 / 42, 09 74 69 03 55 5.