1

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ 14-ാം വാർഡിൽ സ്ത്രീ പക്ഷ നവ കേരളം പ്രതിജ്ഞയെടുത്തു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, വിവേചനങ്ങൾ, സ്ത്രീധനരഹിത സമൂഹം എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സ്ത്രീപക്ഷ നവകേരളം പ്രതിജ്ഞ. വാർഡ് മെമ്പർ അഡ്വ. മേരി ഹർഷ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ മെറ്റിൽഡ ജോയ് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു.