nss
ചെങ്ങമനാട് എൻ.എസ്.എസ് കരയോഗം ശതാഭിഷേക സമ്മേളനം നായക സഭാംഗം ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: ചെങ്ങമനാട് എൻ.എസ്.എസ് കരയോഗം ശതാഭിഷേക സമ്മേളനവും മന്നംജയന്തി ആഘോഷവും എൻ.എസ്.എസ് നായകസഭാംഗം ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സ്ഥാനത്ത് തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ എ.എൻ. വിപിനേന്ദ്രകുമാറിനെ ആദരിച്ചു.

ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആർ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ, പ്രതിനിധി സഭാംഗങ്ങളായ വിപിനേന്ദ്രകുമാർ, എം. പത്മനാഭൻനായർ, കെ. ജയ, രാജൻ ബി. മേനോൻ, ഗോപീകൃഷ്ണൻ, പി. നാരായണൻനായർ, പി.എസ്. ബാബുകുമാർ, ഡി. ദാമോദരക്കുറുപ്പ്, അനിൽകുമാർ, ശോഭന സുരേഷ്, വിജിത വിനോദ്, കെ.എൻ. മോഹൻകുമാർ, രാധാകൃഷ്ണൻ, ജയശ്രീ രാമഭദ്രൻ, രമേഷ് കുന്നത്ത്, പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.