 
ആലുവ: വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി ആലുവ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. സെയ്തുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എ. ഷംസുദീൻ, മനോജ് ജി. കൃഷ്ണൻ, എൻ.കെ. കുമാരൻ, എം.ഇ. പരീത്, ഹാൻശ്രീ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. സെയ്തുമുഹമ്മദ് (പ്രസിഡന്റ്), കെ.കെ. സത്താർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.