ആലുവ: കുട്ടമശേരി സൂര്യ ആർട്‌സ് ആൻഡ് സ്‌പോർട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ 19, 20 തീയതികളിലായി വാഴക്കുളം ബ്ളോക്ക്തല കായികമേള സംഘടിപ്പിക്കും. നെഹ്രു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത് 2021 - 22 വർഷത്തെ രജിസ്‌ട്രേഷൻ പുതുക്കിയ ക്ലബ്ബുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ഫുട്‌ബാൾ, ക്രിക്കറ്റ്, വടംവലി. (ഗ്രൂപ്പിനം), ബാഡ്മിന്റൻ, 100 മീറ്റർ ഓട്ടം (വ്യക്തിഗതം) എന്നിവയിലാണ് മത്സരം. പ്രായപരിധി 15 നും 29നും മദ്ധ്യേ. ജനുവരി ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് സൂര്യ ക്ലബ്ബിൽ പേര് രജിസ്റ്റർ ചെയ്യണം. നമ്പർ: 9746902016.