
കൊച്ചി: സേവനം ആത്മാർത്ഥമായിട്ടും കാര്യമില്ല, എക്സൈസിൽ സ്ഥാനക്കയറ്രം കിട്ടാൻ ഭാഗ്യംകൂടി വേണം! പ്രമോഷൻ ഘടനയുടെ പ്രശ്നങ്ങൾ മൂലം ഭൂരിഭാഗം ജീവനക്കാരും സേനയിൽ പ്രവേശിച്ച തസ്തികയിൽ തന്നെ വിരമിക്കേണ്ട അവസ്ഥയാണ്. പൊലീസിനെപ്പോലെ കൃത്യമായ സ്ഥാനക്കയറ്രം എക്സൈസിലില്ല. ആകെയുള്ളത് ഗ്രേഡിംഗാണ്. ലഹരിക്കേസുകൾ, വിമുക്തി പദ്ധതി എന്നിവയ്ക്ക് പിന്നാലെ ഓടിത്തളർന്ന എക്സൈസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും മനസ് മടുത്തിരിക്കുകയാണ്. മാറിവരുന്ന സർക്കാരുകൾക്ക് മുന്നിൽ ദുരിതം തുറന്നുകാട്ടിയെങ്കിലും പ്രശ്നപരിഹാരമുണ്ടായിട്ടില്ല.
ഗ്രേഡിംഗ്
സിൽവിൽ എക്സൈസ് ഓഫീസറായി സേനയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥന് എട്ട് വർഷം പൂർത്തിയാകമ്പോൾ ശമ്പളം ഉയരും. പിന്നീട് ഏഴ് വർഷം കഴിയണം ഗ്രേഡിംഗ് അനുസരിച്ച് പ്രിവന്റീവ് ഓഫീസറാകാൻ. സ്ഥാനപ്പേര് മാറുമെങ്കിലും ജോലി പഴയത് തന്നെ. പ്രിവന്റീവ് ഓഫീസർമാർ 22 വർഷം പൂർത്തിയാക്കുമ്പോൾ അസി. ഇൻസ്പെക്ടറായി മാറ്റുമെങ്കിലും യൂണിഫോം മാറുന്നതല്ലാതെ മറ്രൊന്നും സംഭവിക്കില്ല.
പ്രൊമോഷൻ ഘടന - ആകെ ഉദ്യോഗസ്ഥർ - പ്രൊമോഷൻ തസ്തികകൾ
• ജോയിന്റ് എക്സൈസ് കമ്മിഷണർ - 8 - 0
• ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ - 19 - 8
• അസി. എക്സൈസ് കമ്മിഷണർ - 35 -19
• സർക്കിൾ ഇൻസ്പെക്ടർ -145 -35
• എക്സൈസ് ഇൻസ്പെക്ടർ - 345 - 145
• അസി. എക്സൈസ് ഇൻസ്പെക്ടർ - 84 -345
• പ്രിവന്റീവ് എക്സൈസ് ഓഫീസർ - 1017 - 84
•സിവിൽ എക്സൈസ് ഓഫീസർ - 3500 - 1017
ഇല്ലാത്ത ആനുകൂല്യങ്ങൾ
• യാത്രാ വാറണ്ട്
• റിസ്‌ക് അലവൻസ്
• സീഡിംഗ് അലവൻസ്
• സ്‌മാർട്ട് അലവൻസ്
നിരവധി ഉദ്യോഗസ്ഥരാണ് ഒറ്റ തസ്തികയിൽ തന്നെ സേവനമനുഷ്ഠിച്ച് പിരിഞ്ഞുപോകുന്നത്. സ്ഥാനക്കയറ്രം കൃത്യമായി നടപ്പാക്കണമെന്ന ശമ്പള കമ്മിഷന്റെ നിർദ്ദേശം സർക്കാർ പരിഗണനയിലാണ്. ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഭാരവാഹി
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ