sh

കൊച്ചി: അഞ്ച് പതിറ്റാണ്ടിന് മുമ്പ് ഹോസ്റ്റലിൽ നിന്ന് പഠിച്ച തേവര എസ്.എച്ച്. കോളേജിലെ പൂ‌ർവ്വ വിദ്യാ‌ർത്ഥികളുടെ സംഗമവും സ്നേഹ വിരുന്നും ഈ മാസം എട്ടിന് കോളേജിൽ നടക്കും. പൂ‌ർവ വിദ്യാ‌ർത്ഥി സംഘടനയായ ആഷ് ( അലുംമ്നി അസോസിയേഷൻ ഒഫ് സേക്രഡ് ഹാർട്സ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റീയൂണിയനിൽ മുൻ കേന്ദ്രമന്ത്രി കെ.വി തോമസ്, മുൻ ധനമന്ത്രി തോമസ് ഐസക്ക്, നടൻ മമ്മൂട്ടിയടക്കം രാഷ്ട്രീയ സംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന 250ലധികം പേർ കുടുംബസമേതം ഭാഗമാകും. ചടങ്ങിൽ ബൈക്കിൽ ഭാരതപര്യടനം പൂ‌ർത്തിയാക്കിയ മുൻ പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പള്ളിയെ ആദരിക്കും. വാ‌ർത്താസമ്മേളനത്തിൽ ഭാരവാഹികളായ ബാബു ജോസഫ്, ജോസ് ചെറിയാൻ എന്നിവ‌ർ പങ്കെടുത്തു.