കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നാഷണ‌ൽ പൊളിറ്രിക്കൽ അലയൻസ് (എ.പി.എ) സ്ഥാനാ‌ർത്ഥിയായി ജനതാദൾ (എൻ) ദേശീയ പ്രസിഡന്റ് മൊയ്തീൻ ഷാ മത്സരിക്കും. ജനതാദൾ (എൻ) സംസ്ഥാന പ്രസിഡന്റ് ലത്തീഫ് തൃക്കാക്കരയുടെ അദ്ധ്യക്ഷതയിൽ ചേർ‌ന്ന നേതൃയോഗമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. മുല്ലപ്പെരിയാ‌ർ വിഷയം ഉയ‌ർത്തിയും കെ.റെയിൽ പദ്ധതിയുടെ ദോഷവശങ്ങൾ ചൂണ്ടിക്കാട്ടിയുമാകും വോട്ടുതേടുകയെന്ന് മൊയ്തീൻ ഷാ പറഞ്ഞു.