മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്കൂളിൽ അന്താരാഷ്ട്ര ബ്രെയിൽലിപി ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. മുൻ പ്രധാനാദ്ധ്യാപിക സി.എൻ. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി ദിനാചരണ സന്ദേശം നൽകി. കുട്ടികൾക്കായി ചിത്രരചന, വീഡിയോ പ്രദർശനം, സുന്ദരിക്ക് പൊട്ടുതൊടൽ, വാക്യങ്ങൾ അഭിനയിക്കൽ തുടങ്ങിയവ നടന്നു. സീനിയർ അസിസ്റ്റന്റ് കെ. എം. നൗഫൽ, റിസോഴ്സ് അദ്ധ്യാപിക ടി.ആർ. രാഖി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.