മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡിവിഡന്റ് സബൈൻ ആശുപത്രി എം.ഡി. ഡോ. സബൈൻ ശിവദാസിന് നൽകി ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എ. കബീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി. വിദ്യ സ്വാഗതം പറഞ്ഞു. സെക്രട്ടറി അമൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.
മോട്ടോർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് കെ.കെ. ഉമ്മർ, ബോർഡ് മെമ്പർമാരായ അനസ് കൊച്ചുണ്ണി, സുലൈഖ അലിയാർ, ടി.എം. മൂസ, ജോബി ജോസഫ്, നൗഷീർ.കെ.എ, മിനി ജയൻ, ബാങ്ക് ജീവനക്കാരായ എലിസബത്ത് സ്റ്റീഫൻ, റഹ്മബീവി, ഷീബ.സി.കെ, മുഹ്യദ്ദീൻ.സി.എ എന്നിവർ സംസാരിച്ചു. ഓഹരി ഉടമകൾ ബാങ്ക് പ്രവർത്തനസമയത്ത് ബാങ്കിൽനിന്ന് ഡിവിഡന്റ് കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.