മൂവാറ്റുപുഴ: എം.ജി യൂണിവേഴ്സിറ്റി 2019-21 അദ്ധ്യായനവർഷത്തിൽ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ മൂന്നാംറാങ്ക് കരസ്ഥമാക്കിയ മൂവാറ്റുപുഴ നിർമല കോളേജിലെ വിദ്യാർത്ഥിനി ജീവ ജിൻസൺ ആക്കപ്പടിക്കലിനെ കോൺഗ്രസ് മടക്കത്താനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. മാത്യു കുഴൽനാടൻ വീട്ടിൽ എത്തി ആദരിച്ചു.
ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, കോൺഗ്രസ് മേഖലാ പ്രസിഡന്റ് ജിന്റോ ടോമി, യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ എം.ജി. ഷാജി, ജോൺസൺ വട്ടക്കുന്നേൽ, ബൂത്ത് പ്രസിഡന്റ് സനൽ സുബ്രഹ്മണ്യൻ, മേഖലാ ഭാരവാഹികളായ അൻസാർ പാലത്തിങ്കൽ, അൻസാർ ടി.കെ, ഉണ്ണി പി. എം, വിജേഷ് കെ.വി തുടങ്ങിയവർ പങ്കെടുത്തു.
.