കിഴക്കമ്പലം: പെരിങ്ങാല ഐശ്വര്യ ഗ്രാമീണവായനശാലയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റും സംയുക്തമായി രൂപവത്കരിച്ച ഐശ്വര്യ സ്വാശ്രയസമിതി നടത്തിയ ജനകീയ ബയോഫ്ളോക് മത്സ്യക്കൃഷിയുടെ വിപണനോദ്ഘാടനം വടവുകോട് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു നിർവഹിച്ചു. ഗിഫ്റ്റ് തിലോപ്പിയ ഇനത്തിൽപ്പെട്ട 3000 ചിത്രലാട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 5 മാസം കൊണ്ട് 500 ഗ്രാമിലധികം വളർച്ചയാണ് മത്സ്യങ്ങൾക്കുണ്ടായത്. പഞ്ചയാത്ത് അംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. കെ.കെ. മീതിയൻ, ടി.പി. ഷാജഹാൻ, വി.എ. വിജയകുമർ, ഇ.എ. അബ്ദുൾഖാദർ തുടങ്ങിയവർ സംസാരിച്ചു.