കോലഞ്ചേരി: മഴുവന്നൂർ പബ്ലിക് ലൈബ്രറി ലഹരിവിരുദ്ധ സദസ് നടത്തി. സിവിൽ എൈക്‌സസ് ഓഫീസർ ടി.എൽ. ഗോപാലകൃഷ്ണൻ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് ടി.പി. വർക്കി അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.കെ. അനിൽകുമാർ, കെ.പി. കുര്യാക്കോസ്, സരിത സജികുമാർ, ഏലിയാസ് കെ. തോമസ്, സി.ജി. കേശവൻ തുടങ്ങിയവർ സംസാരിച്ചു.