educatlon

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ കൗൺസിലർമാരുടെയും ജീവനക്കാരുടെയും മക്കളിൽ വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ കുട്ടികളെ ആദരിച്ചു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ജയാപരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ ബെന്നി, കൗൺസിലർ കെ.വി സാജു എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ പീതാംബരൻ, ഒ.കെ. ലിജ എന്നിവർ സംസാരിച്ചു. എം.എസ്. ഡബ്ല്യു രണ്ടാം റാങ്ക് നേടിയ നിജ വി.ആർ, പ്ലസ് ടു എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വി. അമിത ചന്ദ്രൻ, എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അതുല്യ വാസുദേവ്, ആതിര ജയൻ, അലൻ ജിയോപോൾ, ആദിത്യൻ ശ്യാംകുമാർ എന്നിവരെയാണ് ആദരിച്ചത്.