കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥിയും ക്വിറ്റ് ഇന്ത്യാ സമരസേനാനിയും ആയിരുന്ന ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണനെ കോളേജ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മേഴ്‌സി ജോസഫ്, ടി.ജയചന്ദ്രൻ, ഡോ. എം.എസ്. മുരളി, സുവോളജി വിഭാഗം വകുപ്പ് മേധാവി ഡോ. എൽ.പി. രമ, ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.വിനോദ് കുമാർ കല്ലോലിക്കൽ, ഡോ. ഷൈല എം.എച്ച്, അഞ്ജനമേനോൻ എന്നിവർ സംസാരിച്ചു.