ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്തദിന ക്യാമ്പ് സമാപിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.എൻ. രാജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ റെനിമേരി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിമി ജോസഫ്, ശോഭന, ആശ ട്രീസ എന്നിവർ സംസാരിച്ചു.