
പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിലെ കുടുംബ യൂണിറ്റ് വാർഷിക സമാപന യോഗവും കുടുംബ സംഗമവും ഈരയിൽ ബാബു രാജേന്ദ്രന്റെ വസതിയിൽ നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ശ്രീദേവി വിചിത്രൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡംഗം സി.കെ. ടെൽഫി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.എസ്.സുമേഷ് മുഖ്യപ്രഭാഷണം നടത്തി. 10-ാം ക്ലാസ് പരിഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് പുരസ്കാരം നൽകി. ശാഖ വനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, സെക്രട്ടറി സീന ഷിജിൽ, ജനറൽ കൺവീനർ സുലതാ വത്സൻ എന്നിവർ സംസാരിച്ചു. രേണുക സുനിൽ (ചെയർ പേഴ്സൺ), ശരണ്യ സുരേഷ് (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ശാഖ സെക്രട്ടറി പ്രദീപ് മാവുങ്കൽ നന്ദി പറഞ്ഞു.