eye-camp

മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്‌ക്കൂളിലേയും എൽ.പി. സ്‌ക്കൂളിലേയും മുഴുവൻ വിദ്യാർത്ഥികൾക്കുമായി സ്‌കൂൾ ഹെൽത്ത് ക്ലബ് വെട്ടം ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു .സ്‌കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ മുളന്തുരുത്തി സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പി.എസ് ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെട്ടം ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ സനിത സത്യൻ മുഖ്യാതിഥിയായിയിരുന്നു. ഹൈസ്‌ക്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, സീനിയർ അസിസ്റ്റന്റ് ഡെയ്‌സി വർഗീസ് , പി.ടി.എ. പ്രസിഡന്റ് ബീന പി നായർ ഹെൽത്ത് ക്ലബ് കൺവീനർ ജീവ മോൾവർഗീസ്, സ്‌കൂൾ ലീഡർ ഹൃദ്യസന്തോഷ് എന്നിവർ സംസാരിച്ചു.