 
ആലുവ: എക്‌സൈസ് വകുപ്പ്, കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ, എടത്തല പഞ്ചായത്ത് ഗ്രന്ഥശാലാ സമിതി, എടത്തല ജി.എച്ച്.എസ്.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവധാര ഗ്രന്ഥശാല പ്രസിഡന്റ് പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ധന്യ ലഹരിവിരുദ്ധ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ഷെരീഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.വി. ജിജിമോൾ, കെ.എസ്. രാജശ്രീ, കെ.എ. രാജേഷ്, കെ.പി. ശിവകുമാർ, പൊന്നുപ്രകാശ്, കെ.കെ. റസാഖ്, കെ.എം. സുകുമാരൻ എന്നിവർ സംസാരിച്ചു.