പെരുമ്പാവൂർ: കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനു മുൻപിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.കെ. സിറാജ്, പി.കെ. മുഹമ്മദ്കുഞ്ഞ്, പോൾ പാത്തിക്കൽ, എൻ.എ. റഹീം, സി.കെ. രാമകൃഷ്ണൻ, വി. എച്ച്. മുഹമ്മദ്, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, കുര്യൻപോൾ, സാബു മൂലൻ, കെ.എം. ഷിയാസ്, മുനിസിപ്പൽ കൗൺസിലർ അഭിലാഷ് പുതിയേടത്ത്, അരുൺകുമാർ കെ.സി, ബിനോയ് അരീക്കൽ, മനോജ് മുടക്കുഴ, താജുദ്ദീൻ കുടിലിൽ, ഫെബിൻ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.