കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ എസ്.സി വിഭാഗത്തിൽ അറുപതു വയസിനു മുകളിലുള്ള 77 പേർക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ വിതരണം ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടിജോ ജോസഫ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്, മെമ്പർമാരായ വിജയശ്രീ സഹദേവൻ, ലൈജു ഈരാളി, ജാൻസി ജോണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.എ. മനീഷ, മിനി സാജു തുടങ്ങിയവർ സംസാരിച്ചു.