തോപ്പുംപടി: കൊച്ചിയുടെ ഉറക്കംകെടുത്തി കൊതുകുപട പെരുകുന്നു. പകലുംരാത്രിയിലും ഒരുപോലെ ശല്യമാവുകയാണ് ഇവ. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് കൊതുകുകൾ ഇത്രയും പെരുകിയിരിക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ഫോഗിംഗ് നിറുത്തിവച്ചിരിക്കുകയാണ്. ആകെ നടക്കുന്നത് ഡിവിഷനുകളിൽ ആഴ്ചയിൽ ഒരുദിവസം നടക്കുന്ന മരുന്നുതളിയാണ്. യഥാസമയം കാനകളും തോടുകളും വൃത്തിയാക്കാത്തതാണ് കൊതുക് ഇത്രയും പെരുകാൻ കാരണമെന്നാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. കൊച്ചിൻ കോർപ്പറേഷനിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും മരുന്നുതളിയെ ബാധിക്കുന്നുണ്ട്. റോഡുകളിലെ ചവറുകൾ നീക്കം ചെയ്യാനും മാലിന്യങ്ങൾ ശേഖരിക്കാനും കരാർജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ മാസം 15 മുതൽ ഫോഗിംഗ് പുനരാരംഭിക്കുമെന്ന് ഡപ്യൂട്ടി മേയർ കെ.എ.അൻസിയ കേരളകൗമുദിയോട് പറഞ്ഞു. എല്ലാ ഡിവിഷനുകളിലും എല്ലാദിവസവും കൊതുകിനുള്ള മരുന്നുതളിക്കാൻ ക്രമീകരണം നടത്തുമെന്നും കുട്ടിച്ചേർത്തു. കൊച്ചിയിലും പശ്ചിമകൊച്ചിയിലും വർഷങ്ങളായി വൃത്തിയാക്കാത്ത കാനകൾ നിരവധിയാണ്. സ്ളാബ് ഉയർത്തി പുറത്ത് കോരിവയ്ക്കുന്ന മാലിന്യം കൊണ്ടുപോകാൻ വൈകുന്നതും മറ്റു പലരോഗങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. കൊതുക് നിവാരണത്തിനും കാനകോരി വൃത്തിയാക്കുന്നതിനും ഒരുവർഷം കോർപ്പറേഷൻ ലക്ഷങ്ങളുടെ ഫണ്ടാണ് ചെലവഴിക്കുന്നത്. ഈ ഫണ്ട് ഡിവിഷൻ കൗൺസിലർമാർ യഥാസമയം വിനിയോഗിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
 കൊതുക് ശല്യം രൂക്ഷമായ അവസ്ഥയിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻമാരുടെ ഒരു അടിയന്തര യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മേയർ എം.അനിൽകുമാർ