കൊച്ചി: ദിക്ഷിണമേഖല അന്തർസർവകലാശാല ഫുട്ബാൾ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. ആദ്യ ദിവസം അഞ്ച് മൈതാനങ്ങളിലായി 30 മത്സരങ്ങൾ നടക്കും. കോതമംഗലം മാർ അത്തനേഷ്യസ് കാമ്പസിൽ തന്നെയാണ് മൂന്ന് വേദികൾ. ടി.വി.ജെ.എച്ച്.എസ്.എസ് (പിണ്ടിമന), മുനിസിപ്പൽ സ്റ്റേഡിയം (മൂവാറ്റുപുഴ) എന്നിവയാണ് മറ്റ് മത്സരവേദികൾ. ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാലയ്ക്കു പുറമെ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കൊച്ചി), നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (കൊച്ചി ), കേരള കാർഷിക സർവ്വകലാശാല (തൃശൂർ), കേന്ദ്ര സർവകലാശാല (കാസർകോട്) എന്നീ ടീമുകൾ കളിക്കളത്തിൽ ഇറങ്ങും. ജനുവരി 10 വരെ നടക്കുന്ന മത്സരങ്ങളിൽ വിജയിച്ച ടീമുകളാണ് ജനുവരി 12 ന് ആരംഭിക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല മത്സരത്തിൽ പങ്കെടുക്കുന്നത്. അഖിലേന്ത്യാ അന്തർസർവകലാശാല മത്സരത്തിൽനിന്നാണ് ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ തെരഞ്ഞെടുക്കുന്നത്.