പറവൂർ: മൂത്തകുന്നം ആശാൻ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധസദസ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ടി.ജി. തോംസൺ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ സി.എസ്. പ്രദീപ് ക്ലാസെടുത്തു. സി.എസ്. രാജേഷ്, ടി.എസ്. എവിൻ എന്നിവർ സംസാരിച്ചു.