നെടുമ്പാശേരി: വിരമിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരിയെയും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ക്ഷീരസംഘം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിച്ച ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ്, അസി. ഡയറക്ടർ അബ്ദുൾ കബീർ, സീനിയർ ഓഫീസർ എൻ. ജയചന്ദ്രൻ, സിൽബി ജോൺ എന്നിവരെ ആദരിച്ചു. മുൻ മിൽമ ചെയർമാൻ എം.ടി ജയൻ, ഡേവീസ് പനയ്ക്കൽ, പി.വി. ജോസ്, ടി.പി. രാധാകൃഷ്ണൻ, എൽദോ കരിയാട്, ചെല്ലപ്പൻ നായർ, പി നാരായണൻ നായർ, പി.ജെ. ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.