പറവൂർ: സാഹിത്യവേദിയുടെ ഏഴാമത് സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായ ജോസഫ് പനക്കലിനെ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. സാഹിത്യവേദി ചെയർമാൻ കുസുംഷലാൽ ചെറായി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പറവൂർ ബാബു, വി.എസ്. സന്തോഷ്, അമ്മിണി ദാമോദരൻ, വിവേകാനന്ദൻ മുനമ്പം എന്നിവർ സംസാരിച്ചു.