പെരുമ്പാവൂർ: കൊവിഡും ലോക് ഡൗണും മൂലം പ്രതിസന്ധിയിലായ സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കടബാദ്ധ്യത സർക്കാർ ഏറ്റെടുക്കണമെന്ന് കടബാധിതരുടെ യോഗം ആവശ്യപ്പെട്ടു. അടച്ചിടൽ മൂലം തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലച്ച കുടുംബങ്ങളുടെ വായ്പകളിൽ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയിലാണ്. വായ്പകളിന്മേലുള്ള മോറട്ടോറിയം ദീർഘിപ്പിക്കണം. വ്യവസായ സ്ഥാപനങ്ങൾക്ക് കൊവിഡ് സമാശ്വാസ പദ്ധതി എന്ന പേരിൽ കോടിക്കണക്കിന് രൂപയുടെ ധനസഹായം നൽകിയപ്പോൾ സാധാരണജനവിഭാഗത്തെ അവഗണിച്ചതിൽ യോഗം പ്രതിഷേധിച്ചു. കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷതവഹിച്ചു. പി.കെ. വിജയൻ, കെ.ഐ. കൃഷ്ണൻകുട്ടി, ശിവൻ കദളി, കെ.കെ. അപ്പു, പി.പി. ചന്തു, രതി രാജു, കെ.പി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.