കൊച്ചി: പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റുകളുടെ സംയുക്ത പരിശോധന ജനുവരി 16ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ നടക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം എട്ട് വൈകിട്ട് അഞ്ചുവരെ. അപേക്ഷാ ഫോം ജില്ലയിലെ മത്സ്യ ഭവനുകളിലും മത്സ്യഫെഡ് ഓഫീസികളിലും ലഭിക്കും. അപേക്ഷയോടൊപ്പം യാന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസൻസ്, എഫ്.ഐ.എം.എസ് രജിസ്‌ട്രേഷൻ നമ്പർ, റേഷൻ കാർഡ്, മത്സ്യബോർഡ് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. ചെല്ലാനം, ഞാറയ്ക്കൽ, മുനമ്പം, എറണാകുളം എന്നീ മത്സ്യഭവനുകളിൽ മാത്രമായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. പരിശോധനയ്ക്ക് ഹാജരാക്കുന്ന വള്ളങ്ങളും എൻജിനുകളും വൈകിട്ട് അഞ്ചിന് ശേഷം മാത്രമേ നിർദ്ദിഷ്ട പരിശോധനാ സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ അനുവദിക്കുകയുള്ളൂ.