കൂത്താട്ടുകുളം: ഒലിയപ്പുറം, കുഴിക്കാട്ടുകുന്ന്, ചേലപ്പുറം, വെട്ടിക്കാട്ടുപാറ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനുതകുന്ന ഒലിയപ്പുറം നോർത്ത് കുടിവെള്ള പദ്ധതിക്ക് 75 ലക്ഷം രൂപ അനുവദിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ 25 ലക്ഷംരൂപയും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ആശസനിൽ 50 ലക്ഷം രൂപയും അനുവദിച്ചു. ജലഅതോറിട്ടിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയെന്ന് ഗ്രാമപഞ്ചായത്ത് അംഗം നെവിൻ ജോർജ് പറഞ്ഞു.