പെരുമ്പാവൂർ: പുതിയ തലമുറയെ ഗുരുദർശനത്തിൽ അധിഷ്ഠിതമായി വിശ്വപൗരന്മാരായി വളർത്തിയെടുക്കുന്നതിനും അവരിലെ സർഗ്ഗവാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമായി നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരുകുല ബാലലോകം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഏകദിന പഠനക്ലാസ് 8 ന് രാവിലെ 9 മുതൽ വൈകിട്ട് 4വരെ പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖാഹാളിൽ നടത്തും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. ആശാദേവി അദ്ധ്യക്ഷതവഹിക്കും. സുജൻ മേലുകാവ്, ഫ്രാൻസിസ് മൂത്തേടൻ എന്നിവർ ഉച്ചവരെ ക്ലാസ് നയിക്കും. കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും അത് പരിപോഷിപ്പിക്കുന്നത്തിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ഉച്ചയ്ക്ക് 2ന് സിനിമാതാരം സാജൻ പള്ളുരുത്തി പഠനക്ലാസ് നയിക്കും. സ്വാമിനി ജ്യോതിർമയി ഭാരതി സ്വാമി ശിവദാസ്, സ്വാമിനി വിഷ്ണുപ്രിയ, സ്വാമിനി ത്യാഗീശ്വരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
എ.കെ. മോഹനൻ, സുനിൽ മേതല, എം.എസ്. പദ്മിനി, അനിത ദിനേശ്, മഹീജ ഷാജി, ഷീല മണി, ശ്രീകല സജി, സുമ രവീന്ദ്രൻ, സാവിത്രി രാജൻ, സുനിൽകുമാർ, വിനോദ് അനന്തൻ, കെ.എസ്.അഭിജിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കാണ് പ്രവേശനം. പ്രവേശനം സൗജന്യം. കുട്ടികളോടൊപ്പം താല്പര്യമുള്ളവർക്കും പങ്കെടുക്കാം. പങ്കെടുക്കേണ്ടവർ വിലാസം, വയസ് .എന്നിവ സഹിതം 9562074137 എന്ന വാട്ട്‌സാപ്പ് നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.