blint
സംസ്ഥാന തല ബ്രെയിൽ വായനാ മത്സരത്തിൽ വിജയിച്ച ആലുവ അന്ധവിദ്യാലയത്തിലെ അശ്വനി എൻ. കിണി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് സമ്മാനം സ്വീകരിക്കുന്നു.

ആലുവ: ലൂയി ബ്രെയിലിന്റെ ജന്മദിന അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ബ്രെയിൽ വായനാമത്സരം യു.പി വിഭാഗത്തിൽ ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ അശ്വനി എൻ. കിണി ജേതാവായി. മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സമ്മാനത്തുകയായ 10,000 രൂപയും പ്രശസ്തിപത്രവും സ്വീകരിച്ചു.അശ്വനി എൻ. കിണിയെ കേരള ബ്ലൈൻഡ് സ്‌കൂൾ സൊസൈറ്റി ഭാരവാഹികൾ അഭിനന്ദിച്ചു.