photo
പള്ളിപ്പുറം - ചെറായി പുലയ കരയോഗം പുതുതായി നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന് ഹൈബി ഈഡൻ എം.പി. ശിലയിടുന്നു

വൈപ്പിൻ: പള്ളിപ്പുറം - ചെറായി പുലയ കരയോഗം നിർമ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന് ഹൈബി ഈഡൻ എം.പി. ശിലാസ്ഥാപനം നടത്തി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.പിഫണ്ടിൽനിന്ന് എം.പി.എൽ.എ.ഡി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 46 ലക്ഷം രൂപ ഉപയോഗിച്ചാണ് മന്ദിരം പണിയുന്നത്. ശാഖാ പ്രസിഡന്റ് ടി.കെ. ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാന്തിനി പ്രസാദ്, ഇ.കെ. ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, പി.വി. സുരേഷ്, വി.എസ്‌. സോളിരാജ്, എം.ജെ. ടോമി എന്നിവർ പ്രസംഗിച്ചു.