കൊച്ചി: എസ്. എൻ. ഡി .പി. യോഗം 219 -ാം ശാഖാ നമ്പർ ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 62 -ാമത് മഹോത്സവം ഫെബ്രുവരി ആറിന് കൊടികയറും. ഫെബ്രുവരി 10 നാണ് ആറാട്ട്. വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി പുരുഷൻ തന്ത്രി കൊടിയേറ്റ്. എല്ലാ ദിവസവും വിശേഷാൽ പൂജകൾക്കുശേഷം കാഴ്ചശീവേലി ഉണ്ടാകുമെന്ന് അഡ്മിനിസ്‌ട്രേറ്റർ കെ.പി. ശിവദാസ് അറിയിച്ചു.