
കൊച്ചി: എൻ.സി.പി സംസ്ഥാന ട്രഷറർ, മീഡിയ സെൽ കൺവീനർ സ്ഥാനങ്ങൾ എൻ.എ. മുഹമ്മദ്കുട്ടി രാജിവച്ചു. ദേശീയ സെക്രട്ടറി സ്ഥാനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് സൂചന. പാർട്ടി സംസ്ഥാന ഘടകത്തിലെ സാഹചര്യം കണക്കിലെടുത്താണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. രാജി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചു. ദേശീയ രാഷ്ട്രീയത്തിൽ സജീവമായി തുടരാൻ ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.