footpath
കുമ്പളങ്ങി പതിനഞ്ചാം വാർഡിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, പഞ്ചായത്ത് മെമ്പർ ലില്ലി റാഫേൽ എന്നിവർ സംയുക്തമായി നടപ്പാത പുനർനിർമ്മാണം ഉദ്ഘാടനം ചെയ്യുന്നു

കുമ്പളങ്ങി: പതിനഞ്ചാം വാർഡിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാത പുതുക്കിപ്പണിതു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, പഞ്ചായത്ത് മെമ്പർ ലില്ലി റാഫേൽ എന്നിവർ സംയുക്തമായി നടപ്പാത നിർമ്മാണം ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി അദ്ധ്യക്ഷനായി. ബൂത്ത് പ്രസിഡന്റ് ജോസി, വാർഡ് പ്രസിഡന്റ് ഗോപി കാരക്കോത്ത്, സന്തോഷ് ആലുങ്കൽ, ജെസി വർഗീസ്, ഗേളി പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.