വൈപ്പിൻ: മുനമ്പം മിനിഫിഷിംഗ് ഹാർബർ മത്സ്യകയറ്റിറക്ക് തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) അംഗമായിരുന്ന അന്തരിച്ച സനൽ പീറ്ററിന്റെ കുടുംബത്തിന് അംഗങ്ങളിൽനിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ഫണ്ട് ഭാര്യ ജസനയ്ക്ക് യൂണിയൻ പ്രസിഡന്റ് എം.ജെ. ടോമി കൈമാറി. മിനി ഹാർബർ യൂണിയൻ ഓഫീസിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എസ്.എം. അൻവർ, പി.ഐ. കിഷോർ, വി.എ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.