വൈപ്പിൻ: കേരളത്തെ കലാപഭൂമിയാക്കരുതെന്ന മുദ്രാവാക്യമുയർത്തി സി.പി.എം പുതുവൈപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിഅംഗം എൻ.സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.പി. പ്രശോഭ്, കെ. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, കെ.എം. ജലജ എന്നിവർ സംസാരിച്ചു.