കൊച്ചി: എസ്.എൻ.ഡി.പി യോഗം 2522 -ാം നമ്പർ ചക്കനാട് ശാഖയുടെ കീഴിലുള്ള ശ്രീമഹേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം ഫെബ്രുവരി 5 മുതൽ 12 വരെ നടക്കും. ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലന്റെയും ക്ഷേത്രം മേൽശാന്തി കെ.എസ്. സതീഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ചടങ്ങുകളോടെ ലളിതമായാണ് മഹോത്സവം നടക്കുകയെന്ന് പ്രസിഡന്റ് സി.എൻ. സുരേഷ് പറഞ്ഞു.