 
മട്ടാഞ്ചേരി: കേരളത്തെ കലാപഭൂമിയാക്കരുതെന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം കൊച്ചി ഏരിയയിൽ നടന്ന ബഹുജനക്കൂട്ടായ്മ തോപ്പുംപടിയിൽ ഏരിയാ സെക്രട്ടറി കെ.എം.റിയാദ് ഉദ്ഘാടനം ചെയ്തു. എം.കെ.അഭി അദ്ധ്യക്ഷനായി. കെ.പി.പ്രതാപൻ, സോണി.കെ. ഫ്രാൻസിസ്, എസ്.രമേശൻ എന്നിവർ സംസാരിച്ചു. പനയപ്പിള്ളിയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.എസ്.അരുൺകുമാർ, മട്ടാഞ്ചേരിയിൽ കെ.ജെ.മാക്സി എം.എൽ.എ, നസ്രത്ത് ബെനഡിക്ട് ഫെർണാണ്ടസ്, ഐലൻഡിൽ കെ.എ.എഡ്വിൻ, ഫോർട്ടുകൊച്ചി സൗത്തിൽ വി.സി.ബിജു, ചെറളായിയിൽ കെ.ജെ.ആന്റണി, ഫോർട്ടുകൊച്ചിയിൽ വിപിൻരാജ്, മുണ്ടംവേലിയിൽ കെ.എ.അജേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു.