football

കൊച്ചി: കേരള പ്രീമിയർ ലീഗ് ഫുട്ബാൾ ആരവത്തിന് നാളെ കിക്കോഫ്. കൊച്ചി, കോഴിക്കോട് വേദികളിലായി 22 ടീമുകൾ ഏറ്റുമുട്ടും. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലും കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുന്നത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ കെ.എസ്.ഇ.ബി പോയ വർഷത്തെ ഫയർപ്ലേ ടീമായ കേരളാ യുണൈറ്റഡുമായി കൊമ്പുകോ‌ർക്കും. വൈകിട്ട് 3.30നാണ് മത്സരം. ശനിയാഴ്ച റിയർ മലബാർ എഫ്.സിയും സാറ്റ് തിരൂരും ഏറ്രുമുട്ടും. ലീഗ് ഘട്ടമത്സരങ്ങൾ ഈ മാസം പൂർത്തിയാകും. മാർച്ചിലായിരിക്കും ഫൈനൽ. ഒമിക്രോൺ വ്യാപന സാഹചര്യം കണക്കിലെടുത്ത് ഇക്കുറിയും കാണികൾക്ക് പ്രവേശം ഉണ്ടായിരിക്കില്ല. ഫേസ്ബുക്കിലും പോഡ്കാസ്റ്റിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. എ,ബി എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. എ ഗ്രൂപ്പ് മത്സരങ്ങൾ കോഴിക്കോടും ബി ഗ്രൂപ്പ് മത്സരങ്ങൾ മഹാരാജാസ് സ്റ്റേഡിയത്തിലുമാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളാ എഫ്.സിയും കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുമാണ് ആകർഷണ കേന്ദ്രങ്ങൾ.

 ലീഗ് കം നോക്കൗട്ട് മത്സരങ്ങൾ

 600 താരങ്ങൾ, 113 മത്സരങ്ങൾ

 8 കോ‌ർപ്പറേറ്റ് ടീം

ഇക്കുറി എട്ട് കോ‌ർപ്പറേറ്റ് ടീമുകളാണ് കെ.പി.എല്ലിൽ മാറ്റുരയ്ക്കുന്നത്. അടുത്ത സീസണിൽ ഇത് രണ്ടായി കുറയ്ക്കും. ജില്ലാ തല ലീഗ് മത്സരങ്ങളിലെ ചാമ്പ്യന്മാരെ പകരം ഭാഗമാക്കും. കെ.പി.എൽ യോഗ്യതാ മത്സരത്തിലെ വിജയികളായ എ.ഐ.എഫ്.എയും സ്‌പോർട്‌സ് അതോറിട്ട് ഒഫ് ഇന്ത്യയും ഈ സീസണിൽ പോരിനുണ്ട്.

 ഇടവേള ഒരുമാസം

സന്തോഷ് ട്രോഫി ദക്ഷിണേന്ത്യൻ യോഗ്യതാ മത്സരങ്ങൾക്ക് ഫെബ്രുവരിൽ തുടക്കമാകുന്നതോടെ ഒരുമാസം ഇടവേളയ്ക്ക് ശേഷം മാ‌ർച്ചിലായിരിക്കും കെ.പി.എൽ പുനരാരംഭിക്കുക. തെക്കൻ കേരളത്തിൽ കൂടുൽ മത്സരങ്ങൾ വേണമെന്ന് ആവശ്യം ഉയ‌ർന്നിട്ടുള്ളതിനാൽ ചില കളികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായ‌ർ സ്റ്റേഡിയത്തിൽ നടത്താനും ആലോചിക്കുന്നുണ്ട്.

 ഗ്രൂപ്പ് എ

• ഗോകുലം കേരളാ എഫ്.സി

• എ.ഐ.എഫ്.എ

• സാറ്റ് തിരൂ‌ർ

• ലൂക്കാ

• ബാസ്കോ

• കേരളാ പൊലീസ്

• എഫ്.സി കേരളാ

• പറപ്പൂ‌ർ എഫ്.സി

• എഫ്.സി അരീക്കോട്

• വയനാട് യുണൈറ്റഡ് എഫ്.സി

• റിയൽ മലബാ‌ർ എഫ്.സി

 ഗ്രൂപ്പ് ബി

• കേരളാ ബ്ലാസ്റ്റേഴ്സ

• കേരളാ യുണൈറ്റഡ്

• സായ്

• കോവളം എഫ്.സി

• കെ.എസ്.ഇ.ബി

• ഗോൾഡൻ ത്രെഡ്സ്

• മാർ അത്തനേഷ്യസ്

• മുത്തൂറ്റ് എഫ്.എ

• ട്രാവൻകൂ‌ർ റോയൽസ്

• ഡോൺ ബോസ്കോ

• എഫ്.എ ലിഫാ