കോലഞ്ചേരി: ക്രിസ്‌മസ് രാത്രിയിൽ കിഴക്കമ്പലത്ത് കി​റ്റെക്‌സ് കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമ സംഭവത്തിലെ ദുരൂഹത, എൽ.ഡി.എഫ് വിശദീകരണയോഗം ഇന്ന് കിഴക്കമ്പലത്ത് നടക്കും. വൈകിട്ട് 5ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. സി.പി.എം നേതാക്കളായ പി.ആർ. മുരളീധരൻ, സി.ബി. ദേവദർശനൻ, സി.പി.ഐ നേതാവ് കെ.കെ. അഷറഫ്, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി,​ കേരള കോൺഗ്രസ് എം നേതാവ് ബാബു ജോസഫ് തുടങ്ങിയവർ സംസാരിക്കും.