കോലഞ്ചേരി: കടമ​റ്റം സെന്റ്ജോർജ് യാക്കോബായ പള്ളിയിൽ യാക്കോബായ സംഗമവും വിശ്വാസപ്രഖ്യാപനവും നടത്തി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉദ്ഘാടനം ചെയ്തു. മെത്രാപൊലീത്തൻ ട്രസ്​റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് പ്രഭാഷണം നടത്തി. വൈദികട്രസ്​റ്റി സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപയുടെ അദ്ധ്യക്ഷനായി. കൊല്ലം മാത്യു പണിക്കർ മുഖ്യപ്രഭാഷണം നടത്തി. കണ്ടനാട് ഭദ്രാസന വൈദിക ട്രസ്​റ്റി ഫാ. തോമസ് കൊച്ചുപുരയ്ക്കൽ, ഫാ. പൗലോസ് പുതിയാമഠത്തിൽ, ജോർജ് കെ. ജോൺ തുടങ്ങിയവർ സംസാരിച്ചു.