കോതമംഗലം: സി.പി.എം പിണ്ടിമന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അയിരൂർപാടത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ആലപ്പുഴയിലെ ആസൂത്രിത കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യമുയർത്തി വർഗീയ വാദത്തെ ചെറുക്കുകയാണ് ബഹുജന കൂട്ടായ്മയുടെ ലക്ഷ്യം. ഡി.വൈ.എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എസ് കെ ഇബ്രാഹിം അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.എം. മുഹമ്മദാലി, ലോക്കൽ സെക്രട്ടറി ബിജു പി.നായർ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എസ്.എം അലിയാർ, പുലിമല ബ്രാഞ്ച് സെക്രട്ടറി എ.യു സിദ്ദീഖ് എന്നിവർ സംസാരിച്ചു.