df

കൊച്ചി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജിബി പീറ്റർ ഡിക്രൂസ് ഒരിടത്തും നിർത്താതെ 100 മൈൽ (161 കിലോമീറ്റർ) ഓടുന്നു. എട്ടിന് പുലർച്ചെ നാലിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ ഫ്ളാഗ് ഓഫ് ചെയ്യുന്ന ഓട്ടം മൂവാറ്റുപുഴ, തൊടുപുഴ, ഊന്നുകൽ, കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, ആലുവ, ഇടപ്പള്ളി, വൈറ്റില വഴി തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ സമാപിക്കും. ഉറക്കവും വിശ്രമവും ഒഴിവാക്കി 30 മണിക്കൂറിൽ ഓട്ടം പൂർത്തിയാക്കാനാണ് മൂവാറ്റുപുഴ വിശ്വജ്യോതി കോളജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഇലകട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം അസി. പ്രഫസറായ ജിബി പീറ്റർ ഡിക്രൂസിന്റെ ഉദ്ദേശം.