ammayodoppam-
രാജീവ് ഗാന്ധി കൾച്ചറൽ ഫോറം പിറവത്ത് സംഘടിപ്പിച്ച അമ്മയോടൊപ്പം എന്ന പരിപാടി ബെന്നി ബെഹനാൻ എം. പി. ഉദ്ഘാടനം ചെയ്യുന്നു

പിറവം: അമ്മമാരെ ആദരിക്കുന്നത് സമൂഹത്തിന് ഉദാത്തമായ സന്ദേശം നൽകുമെന്നും "അമ്മയോടൊപ്പം" പരിപാടി പലരും മാതൃക ആക്കേണ്ടതുമാണെന്നും ബെന്നി ബെഹനാൻ എം.പി. പറഞ്ഞു. അമ്മമാർക്ക് പൊതുസമൂഹത്തിന്റെ കരുതലും പിന്തുണയുമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം പിറവത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 65 പിന്നിട്ട വിധവകളായ അഞ്ഞൂറോളം അമ്മമാരെ രണ്ട് ഘട്ടങ്ങളിലായി ചടങ്ങിൽ ആദരിച്ചു. രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ.ജേക്കബ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ പൗലോസ് അദ്ധ്യക്ഷനായി. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം.പി കെ.പി. ധനപാലൻ, ജെയ്സൺ ജോസഫ്, പിറവം നേറ്റീവ് അസോസിയേഷൻ നോർക്ക പ്രസിഡന്റ് ഷൈല പോൾ, കെ.പി.സി.സി. സെക്രട്ടറിമാരായ ഐ.കെ. രാജു, റീസ് പുത്തൻവീടൻ, മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വേണു തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യാ പാക് യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വർഗീസ് പുലോത്ത്, ഡോ.ബിന്ദു പാഴൂർ, പാഴൂർ ഉണ്ണി ചന്ദ്രൻ എന്നിവരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.