 
തോപ്പുംപടി: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു. സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ ഇടപെടുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും അനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജലഅതോറിട്ടി ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധധർണ സംഘടിപ്പിച്ചു. ധർണ്ണ സംസ്ഥാന സെക്രട്ടറി കെ ആർ.ദാസ് ഉദ്ഘാടനം ചെയ്തു. വനിതാഫോറം കൺവീനർ ടി.കെ.ഷാനിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷൈജു ടി.എസ്, ജില്ലാ സെക്രട്ടറി സുബേഷ് കുമാർ ടി.എസ്, അഭിലാഷ്.എസ്,
ഇ.ടി.രാധാകൃഷ്ണൻ, ഷിജുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.