പറവൂർ: ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ പറവൂർ ഏരിയ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി സി.ആർ. ബാബു (പ്രസിഡന്റ്), ടി.ഇ. രാമകൃഷ്ണൻ, വി.പി. ഉണ്ണികൃഷ്ണൻ, രമണി അനിൽകുമാർ (വൈസ് പ്രസിഡന്റ്), പി.ആർ പ്രസാദ് (സെക്രട്ടറി), എം.യു. അഷ്റഫ്, പി.സി. ലാലു, ടി.എൻ. സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), പി.കെ. സുരേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.