
മൂവാറ്റുപുഴ: ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റർ ഏർപ്പെടുത്തിയ സഹകരണ സമഗ്ര പുരസ്കാരത്തിനു പ്രഥമ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അർഹനായി. ഇന്ന് വൈകിട്ട് 6ന് കോലഞ്ചേരി പെട്രോസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അവാർഡ് സമ്മാനിക്കും. ബി.എ.ഐ മൂവാറ്റുപുഴ സെന്റർ ചെയർമാൻ സാബു ചെറിയാൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ ബി.എ.ഐ മൂവാറ്റുപുഴ സെന്റർ ചെയർമാൻ ആയി തിരഞ്ഞെടുത്ത പിലക്സി കെ .വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും. ഡീൻ കുര്യാക്കോസ് എം.പി, ബി.എ.ഐ ദേശീയ പ്രസിഡന്റ് ആർ.എൻ. ഗുപ്ത, അഡ്വ. പി.വി ശ്രീനിജൻ എം.എൽ.എ, ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, ബി.എ.ഐ സംസ്ഥാന ചെയർമാൻ നജീബ് മണ്ണയിൽ, മുൻ സംസ്ഥാന ചെയർമാൻ പോൾ ടി.മാത്യു, രാജേഷ് മാത്യു, എൽദോ തോമസ്, ബൈജു തെക്കേക്കര, ജോർഡി എബ്രഹാം, അബി മാത്യു, ജോസഫ് ജോൺ, സാബു തോമസ് എന്നിവർ സംസാരിക്കും.