കോതമംഗലം: കഴിഞ്ഞ രാത്രി ഫോറസ്റ്റ് വാച്ചർമാർ സഞ്ചരിച്ചിരുന്ന ബൈക്ക് കാട്ടാന തല്ലിത്തകർക്കുകയും വാച്ചർമാരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കാട്ടാന ശല്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം)​ സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു ആവശ്യപ്പെട്ടു. അഡ്വ. റോണി മാത്യുവിന്റെ നേതൃത്വത്തിൽ പാർട്ടി ഭാരവാഹികൾ മലയാറ്റൂർ ഡി.എഫ്.ഒയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കാം എന്ന ഡി.എഫ്.ഒ യുടെ ഉറപ്പിൻമേലാണ് യോഗം പിരിഞ്ഞത്. കേരള കോൺഗ്രസ് (എം) കോതമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ജോസ് വർഗീസ്, ജോമി എബ്രഹാം, സണ്ണി വർഗീസ്, അലൻ സ്‌കറിയ, ബിനിൽ വാവേലി തുടങ്ങിയവർ പങ്കെടുത്തു.