
അങ്കമാലി: ടെൽക് ചെയർമാനായി മുൻ എം.എൽ.എ പി.സി. ജോസഫ് ചുമതലയേറ്റു. ടെൽക്കിലെത്തിയ ചെയർമാനെ എം.ഡി. ശീതൾ കുമാർ, ഡി.ജി.എം ഡോ. ജോഫി ജോർജ്ജ്, യൂണിയൻ പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, മുൻ എം.എൽ.എ എം. സ്വരാജ്, നഗരസഭ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്സൺ റീത്തപോൾ, സി.പി.എം.ഏരിയാ സെക്രട്ടറി കെ.കെ.ഷിബു, മാതു തോമസ്, ബെന്നി മൂഞ്ഞേലി, മാത്യൂസ് കോലഞ്ചേരി, ജോണി തേട്ടക്കര, തോമസ് പാലിമറ്റം, ജെയ്സൺ പാനികളങ്ങര വർഗ്ഗീസ് ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.